Thoovalai

演唱:Alphons Joseph、Rasheed Parakkal、Yunuseo
പല്ലവി:*
തൂവലായ് .... പാറുവാൻ
തിരകളായ് ... മാറുവാൻ
പുതിയൊരു ലോകം
നിലാവു പൂക്കും വാനം നീളെ
തൂവലായ് ---..
താരം ശ്രുതി മീട്ടും
പുതു തീരങ്ങളിലണയുവാൻ
ആരും കൊതി കൂട്ടും
മിഴിയോരം കണി കാണുവാൻ
അതിരുകളനു ദിനം പൊഴിയുമൊരനുഭവമേ...
താരം ശ്രുതി മീട്ടും
പുതു തീരങ്ങളിലണയുവാൻ
ആരും കൊതി കൂട്ടും
മിഴിയോരം കണി കാണുവാൻ
തൂവലായ് .... പാറുവാൻ
തിരകളായ് ... മാറുവാൻ
*അനുപല്ലവി:*
തീനാമ്പുകൾ പോലും തഴുകീടും പ്രണയം
തോരാ മഴ പോലെ ദിനം സിരകളിൽ പൊഴിയുകയായ്
ഈ മോഹന രാഗം ഒഴുകീടും ഹൃദയം
ശ്യാമാമ്പര മേഘം പോൽ വാനം നീളെ ആടിപ്പാടി ....
താരം ശ്രുതി മീട്ടും പുതു തീരങ്ങളിലണയുവാൻ
ആരും കൊതി കൂട്ടും മിഴിയോരം കണി കാണുവാൻ
തൂവലായ് പാറുവാൻ
തിരകളായ് മാറുവാൻ
*ചരണം:*
തുമഞ്ഞിനു പോലും
കുളിരൂറും പ്രണയം
വാടാ മലർ പോലീ വഴി അനുദിനം വിടരുകയായ്
ഈ യാത്രയിലൂറും ശുഭ മായാ വലയം
ഈ ജീവിതകാലം നാം കൂടെ കൂട്ടും മായാജാലം
താരം ശ്രുതി മീട്ടും പുതു തീരങ്ങളിലണയുവാൻ
ആരും കൊതി കൂട്ടും മിഴിയോരം കണി കാണുവാൻ
തൂവലായ് പാറുവാൻ
തിരകളായ് മാറുവാൻ

你可能喜欢