Ponpulariyil

演唱:Arjun B Nair、Rahul Lexman、Elbin Bayer、Anjana Rajeev
പൊൻകസവണി പട്ടുടുത്ത്
കണിക്കൊന്നകൾ പൂത്തുലഞ്ഞു
മന്ദാരക്കാടുകൾ കൊതിച്ചു നിന്നു
വിഷുപ്പുലരി ഉദിച്ചീടുന്നു
(പൊൻകസവണി)
മേടമാസ സൂര്യൻ
ശോഭ ചൊരിയുന്നു
ആര്യൻപാടം നൽകി തങ്ക കൈനീട്ടം...
ഇളവെയിലാകും ഉടയാടയണിഞ്ഞെത്തും പ്രകൃതീ,
നന്മകൾ നിറയും ഹൃദയങ്ങളിലായ് നിറച്ചു സന്തോഷം
(പൊൻകസവണി)
കണിവെള്ളരിയും നെല്ലും അരിയും വാൽകണ്ണാടിയും
കണിമലരിതളും ഓട്ടുരുളിയും മുകിൽ വർണ്ണനും
പലവിധമാം രുചിക്കൂട്ടുകളും
വിരുന്നൊരുക്കിയൊരു ഉത്സവകാലം
(പൊൻകസവണി)

你可能喜欢